ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍; വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന് വൈകുന്നേരം ആറ് മണിയ്‌ക്ക് നടക്കും. രാഷ്‌ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ അമ്പത് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലെത്തും. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് ഡൽഹിയിൽ നിന്നും ഫോൺകോൾ വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും. ലോക്…