ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ജർമനി പിൻവലിച്ചു

കൊവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്ക് ജർമനി നീക്കി. ഇന്ത്യയെ കൂടാതെ പോർച്ചുഗൽ, ബ്രിട്ടൻ, വടക്കൻ അയർലാൻഡ്, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈനുൾപ്പെടെ പാലിക്കണം. പൂർണമായി വാക്‌സിനേഷൻ ചെയ്തവർക്കും കൊവിഡ് മുക്തി നേടിയവർക്കും ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ല. ജർമനിയിലേക്ക് വിമാനം കയറുന്നതിന് മുമ്പ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ, കൊവിഡ് മുക്തി നേടിയ സർട്ടിഫിക്കറ്റോ ഹാജരാക്കണം