ഒരു ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർക്കും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാം. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ അതിർത്തി കടത്തി വിടും
ഇതുവരെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമായിരുന്നു. അതേസമയം വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാത്തവർക്കും അതിർത്തി കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.