രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 979 പേർ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. 75 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് ആയിരത്തിൽ താഴെ എത്തുന്നത്.

2021 ഏപ്രിൽ 13നാണ് ഇതിന് മുമ്പ് ആയിരത്തിൽ താഴെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതിനോടകം 3,02,79,331 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,96,730 ആയി ഉയർന്നു
നിലവിൽ 5,72,994 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.80 ശതമാനമായി ഉയർന്നിട്ടുണ്ട്.