ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി

 

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇതിനുള്ളിൽ പൂർത്തിയാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി നിർദേശിച്ചു

കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പോർട്ടൽ തുടങ്ങാനാണ് കോടതി നിർദേശിച്ചത്. തൊഴിലാളികൾക്ക് റേഷൻ വിതരണം ഉറപ്പാക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.