മെട്രോ തൂണിന് ചരിവ്; രണ്ടുദിനം സാങ്കേതിക പരിശോധന
കൊച്ചി: കളമശേരി പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപത്തെ മെട്രോ തൂണിന് ചരിവുണ്ടായതിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്നും ഞായറാഴ്ചയുമായി സാങ്കേതിക പരിശോധന നടക്കും. പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമുള്ള 347-ാം നമ്പര്‍ തൂണിന്റെ അടിത്തറയില്‍ ചെറിയതോതില്‍ വ്യതിയാനം വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ട്രാക്കിന്റെ അലൈന്മെന്റില് നേരിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. മണ്ണിന്റെ ഘടനയും മറ്റും കണ്ടെത്തുന്നതിനായി ജിയോ ഫിസിക്കൽ, ജിയോ ടെക്നിക്കല്‍ പരിശോധനകളാണ് നടത്തുന്നത്. കെഎംആര്‍എല്ലിന്റെയും മെട്രോ പാതനിര്മിച്ച കരാറുകാരായ എല്ആന്ഡ്ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തുന്നത്. തൂണിനോ പൈലുകള്ക്കോ ബലക്ഷയം…