ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു; കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. അതേ സമയം ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹരിദാസിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 4069 പേർക്ക് കൊവിഡ്, 11 മരണം; 11,026 പേർക്ക് രോഗമുക്തി

കേരളത്തിൽ 4069 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂർ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂർ 179, പാലക്കാട് 151, വയനാട് 104, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,53,490 പേർ…

Read More

ഹരിദാസിന്റെ ശരീരത്തിൽ 20ലധികം വെട്ടുകൾ, ഇടതുകാൽ മുറിച്ചുമാറ്റി; ഏഴ് പേർ കസ്റ്റഡിയിൽ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയവരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഹരിദാസിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നും കമ്മീഷണർ അറിയിച്ചു ഹരിദാസിന്റെ പോസ്റ്റുമോർട്ടം…

Read More

ഭൂരിപക്ഷം വിദ്യാർഥികളും ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി; സ്‌കൂളുകൾ സാധാരണ നിലയിലേക്ക്

  23 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. 47 ലക്ഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക് എത്തി. യൂണിഫോമും ഹാജറും നിലവിൽ നിർബന്ധമാക്കിയിട്ടില്ല. അധ്യയനം പഴയ രീതിയിൽ ആയെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങിയത്. ഭൂരിപക്ഷം വിദ്യാർഥികളും ഇന്ന് ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് വരാത്ത കുട്ടികളും രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ…

Read More

അക്രമിസംഘത്തിൽ അഞ്ച് പേർ, ഹരിദാസിന്റെ സഹോദരൻ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ബിജെപി പ്രവർത്തകരെന്ന് സഹോദരൻ സുരേന്ദ്രൻ. അക്രമി സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടത്തിയത്. എല്ലാവരും കണ്ടാലറിയാവുന്ന ആർഎസ് എസ് ബിജെപി പ്രവർത്തകരാണ് ബഹളം കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർ എസ് എസിന്റെയും ബിജെപിയുടെയും ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് രാത്രി താമസിച്ചിട്ടും ചേട്ടൻ വരാത്തതു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടിൽ വന്നു നിന്നത്. പുലർച്ചെ…

Read More

കർണാടകയിൽ ബജ്‌റംഗ് ദൾ പ്രവർത്തകൻ അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചു

  കർണാടകയിലെ ഷിമോഗയിൽ ബജ്‌റംഗ് ദൾ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ഹർഷ എന്ന 26കാരനാണ് മരിച്ചത്. അജ്ഞാതർ ഹർഷയെ പിന്തുടർന്ന് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിൽ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ പോലീസ് സേനയെ ഷിമോഗയിൽ വിന്യസിച്ചു. കോളജുകൾക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

Read More

ഹിജാബ് വിവാദം: യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകം, കോടതി വിധി അംഗീകരിക്കുമെന്ന് അമിത് ഷാ

  ഹിജാബ് വിവാദത്തിൽ കോടതി വിധി അംഗീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ഇതാദ്യമായാണ് ആഭ്യന്തര മന്ത്രി പ്രതികരിക്കുന്നത്. സ്‌കൂൾ യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവർക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടനാ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു അതേസമയം കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജിവെച്ചു. തുംകൂർ ജെയ്ൻ പി യു കോളജിലെ അധ്യാപികയായ ചാന്ദ്‌നിയാണ് രാജിവെച്ചത്. പ്രിൻസിപ്പൽ വിളിച്ച് ഹിജാബ്…

Read More

ഹരിദാസിന്റെ കൊലപാതകം: സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർ എസ് എസ് കരുതേണ്ടെന്ന് കോടിയേരി

  തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസിന്റെ പരിശീലനം ലഭിച്ച ആളുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർ എസ് എസ് കരുതേണ്ട. ഹരിദാസിന്റെ കൊലപാതകം ബിജെപി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. കേരളം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർ എസ് എസ് കൊലപാതകങ്ങൾ നടത്തുന്നു. അവർ തന്നെ പോലീസിന്റെ അനാസ്ഥയെന്ന് പറയുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനത്തിലാണ്…

Read More

അവിശ്വസനീയമായ വേർപാട്, പിടി ഇല്ലാത്ത നിയമസഭ ഉൾക്കൊള്ളാനാകുന്നില്ല: വി ഡി സതീശൻ

  നിലപാടുകളിലെ കാർക്കശ്യമാണ് പി ടി തോമസിനെ എന്നും വ്യത്യസ്തനാക്കിയതെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ വിദ്യാർഥി യുവജന രാഷ്ട്രീയത്തിലെ അഗ്‌നിയായിരുന്നു പി ടി തോമസെന്ന് വി ഡി സതീശൻ അനുസ്മരിച്ചു. ആ അഗ്‌നി ജീവിതാവസാനം വരെ അണയാതെ സൂക്ഷിച്ചു എന്നതാണ് പി ടി തോമസിനെ വ്യത്യസ്തനാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. അവിശ്വസനീയമായ വേർപാടാണ് പി ടി തോമസിന്റേത്. ഈ ഭൂമിയിൽ ജീവിച്ച് കൊതിതീരാതെയാണ് പി ടി തോമസ് നമ്മിൽ നിന്ന് വേർപെട്ടുപോയത്. പി…

Read More

ഹരിദാസിന്റെ കൊലപാതകം: അന്വേഷണം ഊർജിതമെന്ന് കമ്മീഷണർ

  സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം ഊർജിതമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകനായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങിവരവെ വീടിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘം ഹരിദാസിനെ വെട്ടിക്കൊന്നത്. കാൽ ഇവർ വെട്ടി മാറ്റുകയും ചെയ്തു ബഹളം കേട്ട് ഓടിയെത്തിയ ഹരിദാസിന്റെ ബന്ധുക്കളുടെ മുന്നിലിട്ടാണ് അരുംകൊല നടന്നത്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം പറയുന്നു. ഹരിദാസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച…

Read More