ഭൂരിപക്ഷം വിദ്യാർഥികളും ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി; സ്‌കൂളുകൾ സാധാരണ നിലയിലേക്ക്

 

23 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. 47 ലക്ഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക് എത്തി. യൂണിഫോമും ഹാജറും നിലവിൽ നിർബന്ധമാക്കിയിട്ടില്ല. അധ്യയനം പഴയ രീതിയിൽ ആയെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങിയത്. ഭൂരിപക്ഷം വിദ്യാർഥികളും ഇന്ന് ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് വരാത്ത കുട്ടികളും രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറന്നതിൽ മുഴുവൻ കുട്ടികളും സന്തോഷത്തിലാണെന്നും മന്ത്രി പറഞ്ഞു