സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്; 47 ലക്ഷം വിദ്യാർഥികൾ കലാലയങ്ങളിലേക്ക്

 

കൊവിഡ് വ്യാപനത്തിന് പിന്നാലെ സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകളിൽ ഇന്ന് മുതൽ പൂർണ തോതിൽ ക്ലാസ് തുടങ്ങും. 47 ലക്ഷം വിദ്യാർഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നത്. അതേസമയം യൂണിഫോമും ഹാജറും നിർബന്ധമില്ല

സ്‌കൂളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് വരെ ക്ലാസുണ്ടാകും. ഏപ്രിലിലാകും വാർഷിക പരീക്ഷ. 10, 12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും