ആഴ്ചകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു; 21 മുതൽ സാധാരണ നിലയിലേക്ക്

 

സംസ്ഥാനത്തെ സ്‌കൂളുകൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും തുറക്കുന്നു. മൂന്നാം തരംഗത്തെ തുടർന്നാണ് സ്‌കൂളുകൾ അടച്ചിട്ടത്. വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ ഇന്ന് മുതൽ ആരംഭിക്കുന്നത്. ആദ്യ ആഴ്ച ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാകും ക്ലാസുകൾ നടത്തുക. 10, 11, 12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ തുടരും

ഈ മാസം 21 മുതൽ ക്ലാസുകൾ വൈകുന്നേരം വരെയാക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. എല്ലാ ക്ലാസുകളിലും വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽഡി മോഡൽ പരീക്ഷ മാർച്ച് 14 മുതൽ നടത്തും

21 മുതൽ പിടിഎ യോഗങ്ങൾ ചേരണം. അറ്റൻഡൻസ് നിർബന്ധമാണ്. ഹാജർ നില പരിശോധിച്ച് ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്ക് എത്തിക്കാൻ അധ്യാപകർക്ക് ചുമതല നൽകി.