സംസ്ഥാനത്തെ കോളജുകൾ ഇന്ന് മുതൽ തുറക്കും. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് മുതൽ പുനരാരംഭിക്കുന്നത്. പകുതി വിദ്യാർഥികൾക്കാണ് ഒരേ സമയത്ത് പ്രവേശനമുണ്ടാകുക. ഒന്നര വർഷത്തിന് ശേഷമാണ് കോളജുകളിൽ റഗുലർ ക്ലാസ് പുനരാരംഭിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടാരിക്കും ക്ലാസുകൾ. ഓഫ്‌ലൈൻ ക്ലാസുകൾക്കൊപ്പം തന്നെ ഓൺലൈൻ ക്ലാസുകളും മുന്നോട്ടുപോകും. ഒക്ടോബർ 18ഓടെ കോളജുകൾ പൂർണമായും തുറക്കും. അതേസമയം കോളജുകളിൽ തുടക്കത്തിൽ അറ്റൻഡൻസ് നിർബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.