കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് സർവീസുണ്ടാകുക. തുടക്കത്തിൽ 10 മുതൽ 15 മിനിറ്റ് വരെ ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് സമയം പുനക്രീകരിക്കും.

53 ദിവസത്തിന് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും സർവീസ് ആരംഭിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സർവീസ്