സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത

കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കിയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളവും ആലപ്പുഴയും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ടായിരിക്കുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിങ്കളാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. കേരളാ കര്‍ണാടക തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും…

Read More

കൂട്ടുകാരോടൊപ്പം കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

താനൂര്‍: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ടൗണ്‍ ജുമാഅത്ത് പള്ളിക്ക് സമീപം കൊല്ലഞ്ചേരി അയ്യൂബിന്റെ മകന്‍ മുഹമ്മദ് അഫ് നാസാണ് (9) മരിച്ചത്. കുളിക്കന്നതിനിടെ അബദ്ധത്തില്‍ ചെളിയില്‍ പൂണ്ടായിരുന്നു മരണം. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി വടക്കെ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും. ടൗണ്‍ ജിഎംയുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ബുഷറ. സഹോദരങ്ങള്‍: ഷാഹുല്‍, അന്‍സാര്‍, അന്‍വര്‍, കുഞ്ഞിട്ടി, ഫാത്തിമ സുഹറ.  

Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വയനാട്ടില്‍

കല്‍പറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വൈകീട്ട് 8.30ന് ജില്ലയിലെത്തും. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഒക്ടോബര്‍ 6ന് രാവിലെ 10ന് കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റ് (അമൃത്), 11.15ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ചയ്ക്ക് 12.30ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15ന് തൃശ്ശ്‌ലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ 7ന് രാവിലെ 11.15ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന…

Read More

മയക്കുമരുന്ന് കേസ്: ഷൂരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല

മുംബൈ: ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് വേട്ടയില്‍ ഇന്നലെ അറസ്റ്റിലായ സിനിമാ താരം ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ചു. ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ ഈ മാസം 7 വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ‘അന്വേഷണം പരമപ്രധാനമാണ്, അത് നടപ്പാക്കേണ്ടതുണ്ട്. ഇത് കുറ്റാരോപിതനും അന്വേഷകനും ഒരുപോലെ പ്രയോജനം ചെയ്യുമെന്നു ജഡ്ജി പറഞ്ഞു. 23കാരന്‍ വ്യാഴാഴ്ച വരെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) കസ്റ്റഡിയില്‍ തുടരുമെന്ന്…

Read More

നീറ്റ് പരീക്ഷയ്ക്കെതിരെ പിന്തുണ തേടി സ്റ്റാലിന്‍; പന്ത്രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്ത്

  ചെന്നൈ: നീറ്റ് പരീക്ഷയ്ക്കതിരെ ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ കത്ത്. ഭരണഘടന വിഭാവനം ചെയ്തതുപോലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രാമുഖ്യം പുനഃസ്ഥാപിക്കാന്‍ ഒരുമിക്കണമെന്നാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നത്. കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഡല്‍ഹി, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗോവ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്. നീറ്റ് പരീക്ഷയെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ, തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായ…

Read More

ബാച്ചുകളായി തിരിച്ച് ക്ലാസ്;സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി

  സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. എല്‍ പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ബാച്ചുകളായി തിരിച്ചാകും ക്ലാസുകൾ . ബാച്ചുകളുടെ എണ്ണം കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകൾക്ക് സ്വയം തീരുമാനിക്കം. എന്നാൽ അകലം പാലിക്കൽ നിർബന്ധമാണ്. മാസ്കുകൾ ക്ലാസ് ടീച്ചർമാർ തന്നെ ശേഖരിച് ഉറപ്പ് വരുത്തണം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളോ ലക്ഷണങ്ങൾ ഉള്ളവർ…

Read More

കെ റെയില്‍ പദ്ധതി; 88 കിലോമീറ്ററില്‍ ആകാശപാത, 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരും: മുഖ്യമന്ത്രി

  തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ എൻവെയോൺമെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിനുൾപ്പെടെ 1383 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതി ആഘാത പഠനം…

Read More

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30

  വയനാട് ജില്ലയില്‍ ഇന്ന് (04.10.21) 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 656 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118198 ആയി. 113259 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4374 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3766 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കൊവിഡ്; 149 മരണം: 17,007 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368…

Read More

പ്രതിഷേധം അവസാനിപ്പിച്ചു: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും

  ന്യൂഡൽഹി: കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാൾക്ക് സർക്കാർ ജോലിയും നൽകാമെന്ന ഉറപ്പിൽ ലഖിംപുർ ഖേഡിയിലെ സമരം കർഷകർ അവസാനിപ്പിച്ചു. സർക്കാർ ഉറപ്പിന്മേൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകി. കൊല്ലപ്പെട്ട നാല് കർഷകരുടെയും കുടുംബത്തിന് 45 ലക്ഷം വീതം ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നൽകും. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൊണ്ട് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു….

Read More