അഭിനയ സപര്യക്ക് അന്ത്യം: കെ പി എ സി ലളിതക്ക് വിട ചൊല്ലി കലാകേരളം
അന്തരിച്ച വിഖ്യാത നടി കെപിഎസി ലളിതക്ക് ആദരാഞ്ജലികൾ നേർന്ന് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാള ചലചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്ത് നിന്ന ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു ലളിതയുടെ വിയോഗം കേരളത്തിലെ സാംസ്‌കാരിക മേഖലക്ക്…
