സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം ഊർജിതമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകനായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങിവരവെ വീടിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘം ഹരിദാസിനെ വെട്ടിക്കൊന്നത്. കാൽ ഇവർ വെട്ടി മാറ്റുകയും ചെയ്തു
ബഹളം കേട്ട് ഓടിയെത്തിയ ഹരിദാസിന്റെ ബന്ധുക്കളുടെ മുന്നിലിട്ടാണ് അരുംകൊല നടന്നത്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം പറയുന്നു. ഹരിദാസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ സുരനും വെട്ടേറ്റു. ഒരാഴ്ച മുമ്പ് പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. അതേസമയം കൊലപാതകത്തിൽ പങ്കില്ലെന്നാണ് ആർ എസ് എസ് പറയുന്നത്.