രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,051 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4.28 കോടി പിന്നിട്ടു
24 മണിക്കൂറിനിടെ 206 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,12,109 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമായി കുറഞ്ഞിട്ടിട്ടുണ്ട്. നിലവിൽ 2,02,131 പേരാണ് ചികിത്സയിൽ കഴിയുന്നത്.
22,056 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.33 ശതമാനമായി. അതേസമയം രാജ്യത്ത് ഇതിനോടകം 174.46 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.