കുടുംബത്തിലെ തലവനെന്ന നിലയിലാണ് അഭിപ്രായം പറയുന്നത്; സർക്കാർ ശത്രുവല്ലെന്ന് ഗവർണർ

 

സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ എന്റേതാണ്. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ താൻ മാനിക്കുന്നു.

സംസ്ഥാനത്ത് 30 വർഷത്തിലേറെ ജോലി ചെയ്യുന്ന ജീവനക്കാരോട് പോലും പങ്കാളിത്ത പെൻഷൻ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെയൊരു പ്രിവിലേജ്ഡ് ക്ലാസുണ്ട്. അവർക്ക് രണ്ട് വർഷം പ്രവർത്തിച്ചാൽ പോലും പെൻഷൻ കിട്ടും. രണ്ട് വർഷത്തിന് ശേഷം അവർ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരാകും. പൊളിറ്റിക്കൽ കേഡറിന് സർക്കാർ പണം നൽകേണ്ട യാതൊരു കാര്യവുമില്ല

സർക്കാർ എന്റെ സർക്കാരാണ്. താനവരെ ശത്രുവായി കാണുന്നില്ല. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. അവർക്ക് എന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് ഗവർണർ പറഞ്ഞു