അവസാന ഓവറുകളിൽ മിന്നലടിയുമായി വെങ്കിടേഷും സൂര്യയും; മൂന്നാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആണെങ്കിലും അവസാന ഓവറുകളിൽ വെങ്കിടേഷ് അയ്യരും സൂര്യകുമാർ യാദവും കത്തിക്കയറിയതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് വരികയായിരുന്നു 66 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. നാല് റൺസുമായി റിതുരാജ് ഗെയ്ക്ക് വാദും 25 റൺസുമായി ശ്രേയസ്സ് അയ്യരും 34 റൺസുമായി ഇഷാൻ കിഷനും…