വൈത്തിരി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപന ത്തിനുവേണ്ടി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി ഇന്ദിര അധ്യക്ഷനായിരുന്നു. ട്രൈബൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റ് എ യോഹന്നാൻ, കേരള വാട്ടർ അതോറിറ്റി പ്രതിനിധി ബിനീഷ്, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ്, ടീം ലീഡർ മെൽഹ മാണി, ജലനിധി വാട്ടർ അതോറിറ്റി പ്രതിനിധികളും, പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.