കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയി; ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി

  കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെയർമാനെതിരായ ജീവനക്കാരുടെ സമരം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷ. സമരക്കാർ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും. താൻ ആരുടെയും പക്ഷത്തല്ല, ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി നാളെ ചർച്ച വെച്ചിട്ടുണ്ട്. ജീവനക്കാർക്ക് ചില ആശങ്കകളുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബി അശോകിനെ കെഎസ്ഇബി ചെയർമാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊവിഡ്, 18 മരണം; 22,707 പേർക്ക് രോഗമുക്തി

  കേരളത്തിൽ 8655 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂർ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂർ 357, പാലക്കാട് 343, വയനാട് 332, കാസർഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,09,925…

Read More

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി

  സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി. കേസ് ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് താൻ പിൻമാറുകയാണെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനില്ലെന്നും സൂരജ് പറഞ്ഞു സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിൻമാറ്റം. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻഐഎ പിടിച്ചെടുത്ത സ്വർണവും വിദേശ കറൻസികളും വിട്ടുതരണമെന്ന സ്വപ്‌നയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

Read More

മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത ഓർഡിനൻസിനെ എതിർത്ത് സിപിഐ മന്ത്രിമാർ

  മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത ഓർഡിനൻസിനെതിരായ എതിർപ്പ് വ്യക്തമാക്കി സിപിഐ മന്ത്രിമാർ. ഇന്ന് ചേർന്ന കാബിനറ്റ് യോഗത്തിലാണ് സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചത്. മുന്നറിയിപ്പില്ലാതെ ഓർഡിനൻസ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചർച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാർ പരാതിപ്പെട്ടു എന്നാൽ മന്ത്രിസഭ അജൻഡ നിശ്ചയിക്കുന്ന കാബിനറ്റ് നോട്ട് നേരത്തെ നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കാബിനറ്റ് നോട്ടിൽ നിന്ന് ഇക്കാര്യം സിപിഐ മന്ത്രിമാർ അറിയുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

വധ ഗൂഢാലോചനക്കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

  ,,അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുക. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യൽ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിക്കും. ഇതിന് ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ…

Read More

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ കെ എസ് ഇ ബിയിലെ അഴിമതി: വി ഡി സതീശൻ

  വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം മുഴുവൻ റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്. സമഗ്രമായ അന്വേഷണം നടത്തണം. കെഎസ്ഇബിയ്ക്ക് കോടികൾ നഷ്ടമാവാനുള്ള സാഹചര്യം, നിയമവിരുദ്ധമായി ഈ ഭൂമി വിട്ടുകൊടുത്തത് ഇതിനെക്കുറിച്ചെല്ലാം ഗൗരവതരമായ അന്വേഷണം നടത്തണം. അഴിമതി…

Read More

കെ റെയിൽ കല്ലിടലിനെതിരെ കണ്ണൂർ താനെയിൽ പ്രതിഷേധം; പ്രതിഷേധക്കാർ അറസ്റ്റിൽ

  സിൽവർ ലൈൻ പദ്ധതിക്കെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസാണ് നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധത്തിനെത്തിയത്. കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം എറണാകുളത്ത് കെ റെയിലിനെതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണമാണ് കെ റെയിൽ വിരുദ്ധർ നടത്തുന്നത്. അധികൃതർ കല്ലിടാൻ എത്തുമ്പോൾ ശക്തമായി എതിർക്കണമെന്ന് ഇവർ വീടുകൾ കയറി ആഹ്വാനം ചെയ്യുന്നുണ്ട്. ജില്ലയിൽ കല്ലിടൽ നടപടികൾ കെ റെയിൽ…

Read More

മലബാർ സിമന്റ്‌സ് എം ഡി മുഹമ്മദ് അലി രാജി വെച്ചു

  മലബാർ സിമന്റ്സ് എംഡി മുഹമ്മദ് അലി രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് വ്യവസായ വകുപ്പിന് നൽകിയ രാജിക്കത്തിൽ മുഹമ്മദ് അലി പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. രാജി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. 2019 നവംബറിലായിരുന്നു മുഹമ്മദാലി മലബാർ സിമന്റ്സ് എം ഡി യായി ചുമതലയേറ്റത്.

Read More

ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റിനായി നടത്തിയ ഉപരോധം; എൻ എൻ കൃഷ്ണദാസിന് ഒരു വർഷം തടവും പിഴയും

  ജൈനിക്കോട് ഇ എസ് ഐ ആശുപത്രിയി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസിനും അലക്‌സാണ്ടർ ജോസിനും ഒരു വർഷം തടവും 5000 രൂപ പിഴയും ശിക്ഷ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 2015ലാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാർക്ക് ഇ എസ് ഐ ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്‌

Read More

ഹരിപാട് കൊലപാതകത്തിന് പിന്നിൽ സിപിഎം എന്ന് സുരേന്ദ്രൻ; ലഹരിമരുന്ന് മാഫിയയെന്ന് പ്രാദേശിക ബിജെപി നേതാക്കൾ

  ഹരിപാട് ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിടിയിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. ഹരിപാട് കൊലപാതകം രാഷ്ട്രീയ കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു   സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘവും അഴിഞ്ഞാടുകയാണ്. ഇത് തടയുന്നതിൽ പോലീസ് പരാജയപ്പെട്ടു. ലഹരി മാഫിയ സംഘങ്ങൾ സിപിഎം പ്രവർത്തകരാണ്. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്. ഇത്രയും പ്രശ്‌നം നടക്കുമ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു ഹരിപാട് കുമാരപുരത്താണ് ബിജെപി…

Read More