അവിശ്വസനീയമായ വേർപാട്, പിടി ഇല്ലാത്ത നിയമസഭ ഉൾക്കൊള്ളാനാകുന്നില്ല: വി ഡി സതീശൻ
നിലപാടുകളിലെ കാർക്കശ്യമാണ് പി ടി തോമസിനെ എന്നും വ്യത്യസ്തനാക്കിയതെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ വിദ്യാർഥി യുവജന രാഷ്ട്രീയത്തിലെ അഗ്‌നിയായിരുന്നു പി ടി തോമസെന്ന് വി ഡി സതീശൻ അനുസ്മരിച്ചു. ആ അഗ്‌നി ജീവിതാവസാനം വരെ അണയാതെ സൂക്ഷിച്ചു എന്നതാണ് പി ടി തോമസിനെ വ്യത്യസ്തനാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. അവിശ്വസനീയമായ വേർപാടാണ് പി ടി തോമസിന്റേത്. ഈ ഭൂമിയിൽ ജീവിച്ച് കൊതിതീരാതെയാണ് പി ടി തോമസ് നമ്മിൽ നിന്ന് വേർപെട്ടുപോയത്. പി…
