മൂന്നാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനത്തേറ്റയും മ്ലാവിൻ കൊമ്പുമായി മൂന്ന് പേർ പിടിയിൽ

 

ഇടുക്കി മൂന്നാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനത്തേറ്റയും മ്ലാവിൻ കൊമ്പുമായി മൂന്ന് പേർ പിടിയിൽ. ദേവികുളത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിലേക്ക് ഓട്ടോയിൽ കടത്താൻ ശ്രമിച്ച വന്യമൃഗങ്ങളുടെ അവയവങ്ങൾ കണ്ടെത്തിയത്

ഓട്ടോ ഉടമ ചൊക്കനാട് കോളനി സ്വദേശി പ്രേംകുമാർ, ഇയാളുടെ സഹായി നവരാജ്, ഇടനിലക്കാരൻ ദേവികുളം കോളനി സ്വദേശി പാണ്ടിദുരൈ എന്നിവരാണ് പിടിയിലായത്. വനംവകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന