മുന്നണി വിപുലീകരിക്കാനുള്ള കോൺഗ്രസിന്റെ ഏകപക്ഷീയ നീക്കത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള കോൺഗ്രസ് നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എൽഡിഎഫിൽ നിൽക്കുന്ന ഒരു പാർട്ടിയെയും യുഡിഎഫിലെത്തിക്കാൻ ചർച്ച നടക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു.
അച്യുത മേനോൻ മുഖ്യമന്ത്രിയായത് കോൺഗ്രസ് പിന്തുണകൊണ്ടാണെന്നും സിപിഐയ്ക്ക് അടൂർ പ്രകാശിന്റെ ഓർമ്മപ്പെടുത്തൽ. മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നത് നല്ലതാണെന്നും സഹകരിക്കുന്നവരെ ഒപ്പം നിർത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജോസഫ് വിഭാഗം വിമർശനമുന്നയിച്ച സാഹചര്യത്തിൽ, മുന്നണി വിപുലീകരണ നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങാനാകും കോൺഗ്രസിന്റെ തീരുമാനം.