
കരൂർ ദുരന്തം; എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ സഹായധനം നൽകും, പ്രഖ്യാപനവുമായി ടി വി കെ
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം. എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായധനമായി നൽകും. കുട്ടികൾക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂർണമായും വഹിക്കും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷ്വറൻസ് ഏറ്റെടുക്കുമെന്നും ടി വി കെ പ്രഖ്യാപിച്ചു. ടിവികെയുടെ ഒരു സമിതി ഇന്ന് കരൂരിലെ വീടുകളിൽ എത്തി ഇത്തരം കാര്യങ്ങളിൽ ഉറപ്പ് നൽകും. വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ടും കാര്യങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം. ഈ മാസം…