മൂന്നാറിൽ കാർ 150 അടി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് ഖന്ന(47)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. മൂന്നാറിൽ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു
വിനോദ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊളുക്കുമലയിലേക്കുള്ള യാത്രക്കിടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്.