രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം
കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു. മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടെന്നും പറഞ്ഞിരുന്നു. സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടെത്തിയതോടെ അമ്മ ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചപ്പോഴും കുട്ടി കരയുക മാത്രമായിരുന്നു.
പ്രതിയെ ഭാര്യക്ക് സംശയമുണ്ടായിരുന്നു. പ്രസവിച്ചത് മുതൽ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് ഇയാൾ ബഹളം വെക്കുമായിരുന്നു. ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതാണ് കണ്ടത്. ബഹളം വെച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും ഇത് ആവർത്തിച്ചതോടെ കുട്ടിയെ പിന്നെ മുത്തശ്ശിയുടെ കൂടെ കിടത്തി
കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചത്.