പാലക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 46 വർഷം കഠിന തടവ്

പാലക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദിനാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു

 

പിഴ തുക ഇരയ്ക്ക് വിട്ടുനൽകാനും കോടതി നിർദേശിച്ചു. പോക്‌സോ കേസിൽ രണ്ട് വകുപ്പുകൾ പ്രകാരം 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയും നൽകണം. കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് ആറ് കൊല്ലവും അമ്പതിനായിരം രൂപ പിഴയും സഹിതമാണ് 46 വർഷത്തെ തടവ്.