തൃശ്ശൂരിൽ നാല് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെയാണ്(29) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
2016ൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ.