ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഏറ്റവും അപകടകരമായ വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര യോഗം വിളിച്ചു. വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും
ലോകാരോഗ്യ സംഘടന ഈ വകഭേദത്തിന് ഒമിക്രോൺ എന്നാണ് പേരിട്ടിരിക്കുന്നത്. അതിവേഗ ഘടനമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള വകഭേദമാണിത്. ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.
ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.