ഗുജറാത്തിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിൽ അറസ്റ്റിലായി 30 ദിവസത്തിനുള്ളിലാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. പ്രതി അജയ് നിഷാദിന് മരണം വരെയാണ് തടവുശിക്ഷ
യുപി സ്വദേശിയായ ഇയാൾ ഒക്ടോബർ 13നാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. ഒക്ടോബർ 12നാണ് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.