ജനത്തിന് ഇരുട്ടടി; രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്കു നിരക്ക് വർധിപ്പിക്കും: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്കു നിരക്ക് ഉടൻ വർധിപ്പിക്കുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കഞ്ചിക്കോട് മൂന്നു മെഗാവാട്ട് സൗരോർജ പദ്ധതി ഉദ്ഘാടനത്തിനിടെയാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പകൽ ഉപയോഗിക്കുന്ന വൈദ്യുതിക്കു നിരക്കു കുറയ്ക്കാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വർധനയും കുറവും എത്രമാത്രമെന്ന് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ഇബിയിൽ 4,190 തൊഴിലാളികൾക്കു രണ്ടാഴ്ചയ്ക്കകം സ്ഥാനക്കയറ്റം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കെഎസ്ഇബിയിലെ തൊഴിലാളികൾക്കു സ്ഥാനക്കയറ്റത്തിനു വഴി…
