Headlines

കെ റെയിൽ കല്ലിടലിനെതിരെ കണ്ണൂർ താനെയിൽ പ്രതിഷേധം; പ്രതിഷേധക്കാർ അറസ്റ്റിൽ

  സിൽവർ ലൈൻ പദ്ധതിക്കെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസാണ് നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധത്തിനെത്തിയത്. കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം എറണാകുളത്ത് കെ റെയിലിനെതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണമാണ് കെ റെയിൽ വിരുദ്ധർ നടത്തുന്നത്. അധികൃതർ കല്ലിടാൻ എത്തുമ്പോൾ ശക്തമായി എതിർക്കണമെന്ന് ഇവർ വീടുകൾ കയറി ആഹ്വാനം ചെയ്യുന്നുണ്ട്. ജില്ലയിൽ കല്ലിടൽ നടപടികൾ കെ റെയിൽ…

Read More

മലബാർ സിമന്റ്‌സ് എം ഡി മുഹമ്മദ് അലി രാജി വെച്ചു

  മലബാർ സിമന്റ്സ് എംഡി മുഹമ്മദ് അലി രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് വ്യവസായ വകുപ്പിന് നൽകിയ രാജിക്കത്തിൽ മുഹമ്മദ് അലി പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. രാജി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. 2019 നവംബറിലായിരുന്നു മുഹമ്മദാലി മലബാർ സിമന്റ്സ് എം ഡി യായി ചുമതലയേറ്റത്.

Read More

ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റിനായി നടത്തിയ ഉപരോധം; എൻ എൻ കൃഷ്ണദാസിന് ഒരു വർഷം തടവും പിഴയും

  ജൈനിക്കോട് ഇ എസ് ഐ ആശുപത്രിയി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസിനും അലക്‌സാണ്ടർ ജോസിനും ഒരു വർഷം തടവും 5000 രൂപ പിഴയും ശിക്ഷ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 2015ലാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാർക്ക് ഇ എസ് ഐ ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്‌

Read More

ഹരിപാട് കൊലപാതകത്തിന് പിന്നിൽ സിപിഎം എന്ന് സുരേന്ദ്രൻ; ലഹരിമരുന്ന് മാഫിയയെന്ന് പ്രാദേശിക ബിജെപി നേതാക്കൾ

  ഹരിപാട് ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിടിയിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. ഹരിപാട് കൊലപാതകം രാഷ്ട്രീയ കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു   സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘവും അഴിഞ്ഞാടുകയാണ്. ഇത് തടയുന്നതിൽ പോലീസ് പരാജയപ്പെട്ടു. ലഹരി മാഫിയ സംഘങ്ങൾ സിപിഎം പ്രവർത്തകരാണ്. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്. ഇത്രയും പ്രശ്‌നം നടക്കുമ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു ഹരിപാട് കുമാരപുരത്താണ് ബിജെപി…

Read More

അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ

  അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. നിലമ്പൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്നു ഇവർ കണ്ടാമൃഗത്തെ അടക്കം വേട്ടയാടിയ കേസിൽ പ്രതിയാണ് ഇയാൾ. കേരളത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയുമായിരുന്നു അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി…

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

തൃശ്ശൂരിലെ ഹോട്ടലിൽ യുവാവിനെയും ഭർതൃമതിയായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഈ ഹോട്ടലിൽ മുറിയെടുത്തത്. മരിച്ച സംഗീതയുടെ ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് മരിച്ച റിജോ എന്നാണ് വിവരം.

Read More

ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ ലഹരി മരുന്ന് സംഘമെന്ന് ബിജെപി

  ആലപ്പുഴ കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികൾ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കരയിലും രണ്ട് യുവാക്കളെ ലഹരിമരുന്ന് സംഘം കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.

Read More

ആറ്റുകാൽ പൊങ്കാല: വീട്ടിൽ പൊങ്കാല ഇടുമ്പോൾ കരുതൽ അത്യാവശ്യമാണ്

  കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്ടിൽ പൊങ്കാലയിടുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. രണ്ടാമത്തേത് തീയിൽ നിന്നും പുകയിൽ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റു അസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്….

Read More

ഹൃദയാഘാതം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

  നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് വെച്ച് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. അറുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിലെ വേഷമാണ് പ്രദീപിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലെ സാന്നിധ്യമായി. ഭാര്യ മായ, മകൻ വിഷ്ണു, മകൾ വൃന്ദ. ഒരു വടക്കൻ…

Read More