പെട്രോൾ, ഡീസൽ വില കുത്തനെ കൂടിയേക്കും
കൊച്ചി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശും പഞ്ചാബും ഗോവയുമടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ പെട്രോൾ, ഡീസൽ വില കുത്തനെ കൂടിയേക്കും. കേന്ദ്രം പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ച കഴിഞ്ഞ നവംബർ നാലിനുശേഷം 101 ദിവസമായി എണ്ണക്കമ്പനികൾ ഇന്ധനവില പരിഷ്‌കരിച്ചിട്ടില്ല. ഇന്ധനവില മാറ്റമില്ലാതെ ഇത്രനാൾ തുടരുന്നത് ആദ്യമാണ്. നവംബർ ആദ്യവാരം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽ വില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 80 ഡോളറായിരുന്നു. ഇപ്പോൾ 92.41 ഡോളർ. വിലവർദ്ധനയുടെ…