ഗവർണറെ നിലയ്ക്ക് നിർത്തണമെന്ന് സിപിഐ; പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുത്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ഗവർണർ ഇന്നലെ നടത്തിയത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവർണറെ നിലയ്ക്ക് നിർത്തണമെന്നും ജനയുഗത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ഇന്നലെ ഗവർണർ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിർപ്പാണ്. ഗവർണർ പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുത്. കേന്ദ്രസർക്കാരിന് വേണ്ടി ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നു. നടപടി ഭരണഘടനാവിരുദ്ധവും ചരിത്രത്തിൽ ആദ്യത്തേതുമാണ്. കേരളാ ഗവർണറുടെ നടപടികൾ ഒറ്റപ്പെട്ടതല്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ അവലംബിക്കുന്ന പൊതുസമീപനം ഇങ്ങനെയാണെന്നും സിപിഐ…
