സ്വപ്‌ന സുരേഷിനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും; വിവാദ വെളിപ്പെടുത്തലുകളിൽ വ്യക്തത വരുത്തും
വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചുവെന്ന ശബ്ദരേഖക്ക് പിന്നിൽ ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഇ ഡി നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സ്വപ്നക്ക് കാവൽ നിന്ന പോലീസുകാരുടെ മൊഴിയെടുത്ത്…