നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

 

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് ആരോപിക്കുന്നത്

അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടായിരുന്നില്ല. വധഗൂഢാലോചന കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദീലീപ് പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നുമാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്.