ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ ലഹരി മരുന്ന് സംഘമെന്ന് ബിജെപി

 

ആലപ്പുഴ കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികൾ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കരയിലും രണ്ട് യുവാക്കളെ ലഹരിമരുന്ന് സംഘം കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.