വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ കെ എസ് ഇ ബിയിലെ അഴിമതി: വി ഡി സതീശൻ

 

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം.

നിയമവിരുദ്ധമായ ഭൂമി കൈമാറ്റം മുഴുവൻ റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്. സമഗ്രമായ അന്വേഷണം നടത്തണം. കെഎസ്ഇബിയ്ക്ക് കോടികൾ നഷ്ടമാവാനുള്ള സാഹചര്യം, നിയമവിരുദ്ധമായി ഈ ഭൂമി വിട്ടുകൊടുത്തത് ഇതിനെക്കുറിച്ചെല്ലാം ഗൗരവതരമായ അന്വേഷണം നടത്തണം. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം.

വൈദ്യുതി ചാർജ് വർധിപ്പിക്കാനിടയായ സാഹചര്യം വളരെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കെഎസ്ഇബി താഴ്ന്നുപോകുന്നത് കൊണ്ടാണ്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കഴിഞ്ഞ അഞ്ച് വർഷക്കാലത്തിൽ അവിടെ നടന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പിൻവലിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.