ജൈനിക്കോട് ഇ എസ് ഐ ആശുപത്രിയി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസിനും അലക്‌സാണ്ടർ ജോസിനും ഒരു വർഷം തടവും 5000 രൂപ പിഴയും ശിക്ഷ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
2015ലാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാർക്ക് ഇ എസ് ഐ ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്