അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ

  അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. നിലമ്പൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്നു ഇവർ കണ്ടാമൃഗത്തെ അടക്കം വേട്ടയാടിയ കേസിൽ പ്രതിയാണ് ഇയാൾ. കേരളത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയുമായിരുന്നു അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി…

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

തൃശ്ശൂരിലെ ഹോട്ടലിൽ യുവാവിനെയും ഭർതൃമതിയായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഈ ഹോട്ടലിൽ മുറിയെടുത്തത്. മരിച്ച സംഗീതയുടെ ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് മരിച്ച റിജോ എന്നാണ് വിവരം.

Read More

ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ ലഹരി മരുന്ന് സംഘമെന്ന് ബിജെപി

  ആലപ്പുഴ കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികൾ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കരയിലും രണ്ട് യുവാക്കളെ ലഹരിമരുന്ന് സംഘം കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.

Read More

ആറ്റുകാൽ പൊങ്കാല: വീട്ടിൽ പൊങ്കാല ഇടുമ്പോൾ കരുതൽ അത്യാവശ്യമാണ്

  കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്ടിൽ പൊങ്കാലയിടുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. രണ്ടാമത്തേത് തീയിൽ നിന്നും പുകയിൽ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റു അസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്….

Read More

ഹൃദയാഘാതം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

  നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് വെച്ച് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. അറുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിലെ വേഷമാണ് പ്രദീപിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലെ സാന്നിധ്യമായി. ഭാര്യ മായ, മകൻ വിഷ്ണു, മകൾ വൃന്ദ. ഒരു വടക്കൻ…

Read More

കോഴിക്കോട് ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ഗുരുതര പരുക്ക്

  കോഴിക്കോട് ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദ് എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളുടെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു ബിജെപി പ്രവർത്തകനാണ് ഹരിപ്രസാദ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് കൈക്കും ഗുരുതര പരുക്കുണ്ട്. സംഭവത്തിൽ സിപിഎം സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

Read More

ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജം; അവർക്ക് 56 വയസ്സ്: ദേവസ്വം പ്രസിഡന്റ്

തെലുങ്ക് നടൻ ചിരജ്ഞീവിക്കൊപ്പം ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജമാണെന്നും ദർശനം നടത്തിയ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ പറഞ്ഞു. പ്രചാരണം വന്ന ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയിട്ടുണ്ടെന്നും പലരും മനപ്പൂർവം അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഡി കാർഡ് വരെ പരിശോധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്നും അതിനായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ കുറിച്ച് നല്ല മതിപ്പുള്ള…

Read More

പൊലീസിൽ കുഴപ്പക്കാരുണ്ട്; അവരെ നിയന്ത്രിക്കും: മുഖ്യമന്ത്രി

  പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻസിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകേണ്ടെന്നും സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

വിവാഹമോചനം നൽകാൻ പങ്കാളി വിസമ്മതിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി

കൂട്ടിചേർക്കാൻ കഴിയാത്തവിധം മോശമായാൽ ബന്ധംതുടരാൻ മറ്റൊരാളെ നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജിയിലാണ് നിരീക്ഷണം നടത്തിയത്. നെടുമങ്ങാട് കുടുംബകോടതിയുടെ ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശിനി 32 കാരിയാണ് ഹർജി നൽകിയത്. ഭാര്യ സ്ഥിരമായി വഴിക്കിടുന്നതിനാലാണ് യുവാവ് വിവാഹമോചനം നടത്തിയത്. എന്നാൽ ഇത് അനുവദിക്കാതെ യുവതി നിയമനടപടി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഇവർ വാദിച്ചു. 2017 മുതൽ ഇരുവരും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.

Read More