കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി; രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക്

 

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ ചിറക്കൽ സ്വദേശികളായ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർക്ക് പരുക്കേറ്റു.

ഇന്ന് പുലർച്ചെ 2.30ന് പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനുസമീപമാണ് അപകടം. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. രണ്ടു കുടുംബങ്ങളാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.