കണ്ണൂരിൽ ഐസ് ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്ത ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരുക്ക്

 

കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒന്നര വയസ്സുള്ള കുട്ടി അടക്കം രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പ് വീട്ടിൽ വന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്ക് സമീപം പടിക്കച്ചാലിലാണ് സംഭവം

സഹോദരങ്ങളായ മുഹമ്മദ് അമീൻ(5), മുഹമ്മദ് റഹീദ്(ഒന്നര വയസ്സ്) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ മൂത്ത കുട്ടിയുടെ പരുക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.