കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തികൾ അറ്റുപോയി. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ട് കൈപ്പത്തികളാണ് അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം
കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.