കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്. നരിവയൽ സ്വദേശി ശ്രീവർധനാണ് പരുക്കേറ്റത്. ശ്രീവർധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം
പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള പറമ്പിലേക്ക് പോയപ്പോൾ കുട്ടികൾ അതെടുക്കാൻ പോകുകയായിരുന്നു. പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോൾ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകൾ കുട്ടികൾ എടുക്കുകയും ശ്രീവർധൻ സംശയം തോന്നിയതോടെ ഇത് വലിച്ചെറിയുകയുമായിരുന്നു. ഈ സമയത്താണ് സ്‌ഫോടനമുണ്ടായത്.