പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ തോക്കും തിരകളും സൂക്ഷിച്ച ബാഗ് യാത്രക്കിടെ നഷ്ടമായി

 

മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റൾ സൂക്ഷിച്ച ബാഗ് നഷ്ടമായി. ഗൺമാൻ കെ. രാജേഷിന്റെ ഭാഗാണ് യാത്രക്കിടെ നഷ്ടമായത്. പിസ്റ്റളിന് പുറമേ ബാഗിനുള്ളിൽ പത്ത് റൗണ്ട് തിരകളുമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടമായത്. ശ്രീരാമകൃഷ്ണനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട ശേഷം മടങ്ങുകയായിരുന്നു രാജേഷ്. കെഎസ്ആർടിസി ബസിലാണ് ഗൺമാൻ തിരുവനന്തപുരത്തേക്ക് തിരിച്ചത്. കായംകുളത്ത് വച്ചായിരുന്നു ബാഗ് നഷ്ടമായ വിവരം രാജേഷ് അറിഞ്ഞത്. യാത്രയ്ക്കിടെ ബാഗ് മാറിയെടുത്തതാകാമെന്നാണ് നിഗമനം.