നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും
റോയി വയലാട്ട്, പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്ന അഞ്ജലി റീമാ ദേവ്, റോയിയുടെ സഹായി സൈജു തങ്കച്ചൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക
തന്നെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയതായി സൈജു തങ്കച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈജുവിന്റെ പക്കൽ ധാരാളം പണമുണ്ടെന്ന് കരുതി പ്രാദേശിക ക്രിമിനലുകളാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.