14കാരിയെ പീഡിപ്പിച്ച സംഭവം: പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ, പിതാവ് ഒളിവിൽ

 

നെയ്യാറ്റിൻകരയിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ. കേസിൽ പെൺകുട്ടിയുടെ പിതാവും പ്രതിയാണ്. ഇയാൾ ഒളിവിലാണ്. പിതാവും സുഹൃത്തും പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിൽ മൊഴി നൽകിയിരുന്നു.

അരുവിപ്പുറം കുഴിമണലി വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെൺകുട്ടിയെ മദ്യലഹരിയിൽ പിതാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. ഇവിടെ വെച്ചാണ് സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഇപ്പോൾ നിർഭയയിലെ സംരക്ഷണത്തിലാണ് കഴിയുന്നത്.