കോഴിക്കോട് വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെ എത്തി. വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് പിടിയിലായതിന് ശേഷം വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു
പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ രാത്രിയോടെ പെൺകുട്ടി വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ ഇന്ന് സി ഡബ്ല്യു സിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26ന് ഈ കുട്ടിയുൾപ്പെടെ ആറ് പേർ ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട് ബംഗളൂരുവിലേക്ക് കടന്നിരുന്നു. ഇവരെ പിന്നീട് കണ്ടെത്തുകയായിരുന്നു.