ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്. ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിഎൽ റാവ് സ്വദേശി ബിജു വർഗീസാണ് വെടിവച്ചത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. എയർഗണ്‍ ഉപയോഗിച്ചാണ് ബിജു വെടിയുതിർത്തത്. ബിജുവിനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.