മേഫീൽഡ്: കെന്റക്കിയിൽ കനത്തനാശംവിതച്ച ടൊർണാഡോ ചുഴലിക്കൊടുങ്കാറ്റ് യുഎസിലെ ആറ് സംസ്ഥാനങ്ങളിലും ദുരിതങ്ങൾക്കു കാരണമായി. മുപ്പതിലേറെത്തവണയാണ് ടൊർണാഡോ ആഞ്ഞുവീശിയത്. നാല് ചുഴലിക്കാറ്റുകൾ ഏറ്റുവാങ്ങിയ കെന്റക്കിയിലാണു കൂടുതൽ പേർ മരിച്ചത്. 70 പേരുടെ മരണം ഗവർണർ ആൻഡി ബിഷ്യർ സ്ഥിരീകരിച്ചു.
ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണു പ്രധാനമായും രക്ഷാപ്രവർത്തനം.